എൻ ജീവിതം
അനുപ്രിയ തൃക്കണ്ണാട്
ജീവിത യാത്രയിൽ ഞാൻപോലും അറിയാതെ
എന്നിൽ സംശയത്തിൻ കരിനിഴൽ വീണു
പാപത്തിൻ കയത്തിൽ വഴുതി വീഴവെ
എന്നിൽ പാപത്തിൻ കരിനിഴലും വീണു...
പിന്നീടെപ്പോഴോ കുറ്റബോധത്തിൻ നാളം തെളിയവെ
പൊട്ടിയ പട്ടംപോൽ ആയെൻ ജീവിതം
കാലത്തിന് ഒഴുക്കിലെൻ ജീവന്
ദേഷ്യമാം സഹയാത്രികനെ കൂട്ടുപിടിച്ചു
പിന്നീടുള്ള എൻ യാത്രകളത്രയും
ദേഷ്യമാം സഹയാത്രികാന്റെ വഴിയെയായി
ആതാ കട്ടെ എന്നെ കാണാക്കയത്തിലാക്കി ...
ഒരിക്കലും ഒരുതിരിച്ചുവരവില്ലാത്തത്രയും കയത്തിൽ....
No comments:
Post a Comment